തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 207 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 279 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Trending
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു