തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങൾ . കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) ആണ് ഒടുവിലായി കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് ഒന്ന്, മലപ്പുറത്ത് രണ്ട്, കണ്ണൂർഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് ഇന്ന് റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്ക്. മലപ്പുറത്ത് കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജിയുമാണ് (80) മരിച്ചത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് കാസർഗോഡ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE