കോട്ടയം: മുണ്ടക്കയം കാപ്പിലമുടിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. 12-ാം വാർഡിലെ സുനിൽ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.