കോട്ടയം: കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്. 21നെതിരെ 22 വോട്ടുകൾ നേടിയാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് പ്രതിനിധി ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി. യുഡിഎഫിന് 22, എൽഡിഎഫിന് 22, ബിജെപിയ്ക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ എൽഡിഎഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണത്താൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു.
ബിൻസി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫ് ഭരണത്തിന് അന്ത്യമായത്.
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യുഡിഎഫ്, 22 സീറ്റ് എല്‍ഡിഎഫ്, എട്ട് സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്സണാവുകയുമായിരുന്നു.