മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ കൊറിയൻ ഭക്ഷ്യമേള ഇന്ന് മുതൽ (നവംബർ 11) തുടക്കമാകും. ദാന മാൾ, ജുഫൈർ മാൾ, ആട്രിയം മാൾ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിവിധ തരത്തിലുള്ള കൊറിയൻ രുചികളാണ് ഒരുക്കിയിട്ടുള്ളത്. കൊറിയൻ എംബസിയുടെ പിന്തുണയോടെയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. നാല് ദീനാറിന് മുകളിൽ കൊറിയൻ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ലുലു ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഭക്ഷ്യമേള ബഹ്റൈനിലെ കൊറിയൻ അംബാസഡർ ചുങ് ഹേ ക്വാൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേളയുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് പ്രത്യേകമായി ഭക്ഷണ സാധനങ്ങളും ഇറക്കുമതി ചെയ്തിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറിയൻ സംഗീത പരിപാടിയുമുണ്ടാകും. കൊറിയൻ ഫുഡ് ഫെസ്റ്റിവൽ നവംബർ 17 വരെ തുടരും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി