
സോൾ: ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ( 29 ) കോണിപ്പടിയിൽ നിന്ന് താഴെ വീണ് മരിച്ചു. ഞായറാഴ്ചയായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചെന്നും അധികൃതർ പറഞ്ഞു. ഇന്നലെ ജെജു ഐലൻഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെയായിരുന്നു അപകടം. പാർക്കിന്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. ‘ സ്നോഡ്രോപ്പ് ‘ എന്ന ടെലിവിഷൻ സീരീസിലാണ് പാർക്ക് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

