കൊല്ലം: പുനലൂരില്‍ 60 വര്‍ഷം പഴക്കമുള്ള ഇഎസ്ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴും എന്ന നിലയിലാണ്. വര്‍ഷങ്ങളായി കെട്ടിടം നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും ആശുപത്രി അധികൃതരും കത്തയച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഏതുസമയവും അടര്‍ന്നു വീഴാവുന്ന കോണ്‍ക്രീറ്റ് പാളികളും ദ്രവിച്ച് വീഴാറായ വാതിലുകളും ജനലുകളും ഗ്രില്ലുകളുമാണ് ആശുപത്രിയിലുള്ളത്. വിഷപാമ്പുകളുടെ താവളമായി മാറി വളപ്പും ക്വാര്‍ട്ടേഴ്സുകളും. ഒരാള്‍ പൊക്കത്തില്‍ കാടുമൂടിയ നിലയിലാണ് ആശുപത്രി പരിസരം. ഈയടുത്ത് ഡോക്ടറുടെ കണ്‍സള്‍ട്ടിങ് മുറിയില്‍ മച്ചില്‍ നിന്നും ഇളകിവീണ കോണ്‍ക്രീറ്റ് പാളി തലയില്‍ പതിക്കാതെ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക് ഡിസ്പെന്‍സറി അധികൃതര്‍ 2013 മുതല്‍ കത്തയക്കുകയാണ്. എന്നാല്‍ എന്നാല്‍ മച്ചില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഇളക്കി വീണ ഭാഗങ്ങളില്‍ സിമന്റ് തേച്ചതല്ലാതെ മറ്റൊരു നവീകരണവും ഇവിടെ നടന്നിട്ടില്ല.