

ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദിപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ ഹരിഷ് നായർ , അമൽദേവ്, രാജേഷ് നമ്പ്യാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ.പി.എ വൈസ് പ്രസിഡന്റെ കിഷോർ കുമാർ , അസിസ്റ്റന്റെ ട്രഷറർ, ബിനു കുണ്ടറ, ഹമദ് ടൗൺ ഏരിയ കോർഡിനേറ്റർ അജിത്ത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. ഹമദ് ടൗൺ ഏരിയ ജോ സെക്രട്ടറി റാഫി സ്വാഗതവും ഏരിയ കോർഡിനേറ്റർ പ്രമോദ് നന്ദി പറഞ്ഞു.

