മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷന് ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓൺ ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ ചർച്ച ചെയ്യും.
For Appointment Click: https://www.kimshealth.org/bahrain/muharraq/
കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു
ഗുദൈബിയ – നാരായണൻ (3320 5249), ഹരികുമാർ (3391 0505), ഹിദ്ദ് – അനൂബ് തങ്കച്ചൻ (3600 8770), റോജി ജോൺ (3912 5828)