മനാമ: 10, 12 ക്ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്റൈനിലും, കേരളത്തിലും പഠിച്ച 31 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉത്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ പി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായും, ഹവാർ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സജിത സതീഷ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു.
അവാർഡ് കമ്മിറ്റി കൺവീനേഴ്സ് ആയ അനോജ് മാസ്റ്റർ, റോജി ജോൺ , കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, ലേഡീസ് വിങ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.