മനാമ: വൈദേശിക അധീനതയിൽ നിന്നും പൂർവ്വികർ ഭാരതത്തിനു നേടിത്തന്ന സ്വാതന്ത്ര്യത്തോടെ നമുക്ക് ലഭിച്ച അവകാശങ്ങൾ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരളത്തിന്റെ മൃഗ സംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. നേരത്തെ സ്വാതന്ത്ര്യ ദിന സംഗമം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉത്ഘാടനം നടത്തി.
ദേശഭക്തി ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും , സെക്രട്ടറി കിഷോർ കുമാർ നന്ദിയും പറഞ്ഞു. വൈ. പ്രസിഡന്റ് വിനു ക്രിസ്ടി നിയന്ത്രിച്ച യോഗത്തിൽ ട്രെഷറർ രാജ് കൃഷ്ണൻ, നവ കേരള ബഹ്റൈൻ പ്രതിനിധി ഷാജി മൂതല, ഏരിയ കമ്മിറ്റി ഭാരവാഹികളായ പ്രസാദ് കൃഷ്ണൻ കുട്ടി, പ്രമോദ് വി.എം, ബോജി രാജൻ, സ്മിതീഷ് ഗോപിനാഥ്, ഗീവർഗീസ് മത്തായി, ജോസ്മോൻ, ജിബിൻ ജോയ്, സലിം തയ്യിൽ, പ്രശാന്ത് പ്രബുദ്ധൻ, അഭിലാഷ് കുമാർ ലേഡീസ് വിങ് സെക്രട്ടറി ലക്ഷ്മി സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് കെ.പി.എ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മിഴിവേകുകയും അവസാനം ദേശീയ ഗാനത്തോടെ സമാപിക്കുകയും ചെയ്തു.