കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്. സംഭവത്തിൽ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദിന്റെ വീട്ടിൽവച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
Trending
- കെഎംസിസി കപ്പ് ഒക്ടോബർ 16 17 18 തീയതികളിൽ അൽ അഹ് ലീ സ്റ്റേഡിയത്തിൽ
- രാജ്യാന്തര സഹകരണ സമ്മേളനം കോഴിക്കോട്ട്; 20 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തും
- സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേരുടെ നില ഗുരുതരം
- ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തിയതിൽ വിമർശനവുമായി സി.പി.ഐ. മുഖപത്രം
- കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ
- ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ്പുനഃസ്ഥാപിക്കണം: കെ.സുധാകരന് എംപി
- ഗൾഫ് എയർ വിമാന സർവിസുകളിൽ ലഗേജിന്റെ അളവിൽ കുറവ് വരുത്തി
- യു.കെ.ജി. വിദ്യാർത്ഥിക്ക് ക്രൂര മർദനം: ഒളിവിൽ പോയ അദ്ധ്യാപികയെ കണ്ടെത്താനായില്ല