കൊച്ചി: ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർമാരായ താരങ്ങൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. നടി തമന്ന ഭാട്ടിയ, വിരാട് കോഹ്ലി, അജു വർഗീസ് എന്നിവർക്കാണ് കോടതിയുടെ നോട്ടീസ്. ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഓൺലൈൻ റമ്മിയിലൂടെ പണം നഷ്ടപ്പെട്ട നിരവധി പേർ ജീവനൊടുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി. റമ്മികളി ചൂതാട്ടത്തിന്റെ പരിധിയിൽ വരുമെന്ന് ആരോപിച്ച് കൊണ്ടാണ് ഹർജി ഹൈക്കോടതിയിലെത്തിയത്. സംസ്ഥാന സർക്കാരിനെ കൂടാതെ സംസ്ഥാന ഐടി വകുപ്പിനേയും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയേയും എതിർക്കക്ഷികളാക്കിയാണ് ഹർജി.
കഴിഞ്ഞ ദിവസം റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടപ്പെട്ട മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീതിനെയാണ് വീടിന് സമീപത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലിയിൽ കണ്ടെത്തിയത്. പണം നഷ്ടമായതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദമായിരുന്നു ആത്മഹത്യാ കാരണം.