തൃശ്ശൂര്‍: കൊടിസുനിയെ വധിക്കാന്‍ ജയിലില്‍ സയനൈഡ് വരെ എത്തിക്കാമെന്ന് ക്വട്ടേഷന്‍സംഘത്തിന്റെ വാഗ്ദാനമെന്ന് വെളിപ്പെടുത്തല്‍. കൊടിസുനിയുടെ സഹതടവുകാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ബിന്‍ഷാദാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജയില്‍ അധികൃതരുടെ സഹായത്തോടെത്തന്നെ ഇവയൊക്കെ ജയിലിനുള്ളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട് എന്നായിരുന്നു ക്വട്ടേഷന്‍സംഘത്തിന്റെ അവകാശവാദം.
ഫ്ളാറ്റ് കൊലക്കേസിലെ റഷീദ് വഴിയാണ് ബിന്‍ഷാദിനെ ക്വട്ടേഷന്‍സംഘം ബന്ധപ്പെട്ടത്. റഷീദിന്റെ ഫോണിലൂടെയാണ് സംസാരിച്ചത്. സയനൈഡ് പോലുള്ളവ ഉപയോഗിച്ചാല്‍ ആരും അറിയില്ലെന്നും ഇവര്‍ ഉപദേശിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് ശിക്ഷയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്യാമെന്നായിരുന്നു ഉപദേശം. ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ബിന്‍ഷാദിന്റെ അക്കൗണ്ട് നമ്പറും ഇവര്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ ബിന്‍ഷാദ് സമയാസമയം കൊടിസുനിയെ അറിയിക്കുന്നുണ്ടായിരുന്നു. ഇവര്‍ കൂടിയാലോചിച്ചശേഷം ഈ വിവരം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് ബിന്‍ഷാദിന്റെ മൊഴിയെടുത്തു. മൊഴി രേഖപ്പെടുത്തിയ ദിവസം നാലിനുതന്നെ ബിന്‍ഷാദിനെ കാക്കനാട് ജയിലിലേക്ക് മാറ്റി. കൊടിസുനിയെ അതിസുരക്ഷാ ജയിലിലേക്കും മാറ്റി. ജയില്‍ അധികൃതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനയാണിതെന്ന് ഇവര്‍ ആരോപിക്കുന്നു.
Trending
- കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ റാഗിംഗ്; 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍