കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസിന് ഒരു സ്ലീപ്പര്‍ കോച്ചുകൂടി സ്ഥിരമായി അനുവദിച്ചു. ഇതോടെ രാജ്യറാണിയില് എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുണ്ടാകുന്നതാണ് . നിലവില്‍ ഏഴെണ്ണമാണുണ്ടായിരുന്നത്. എന്നാല്‍, ഇനി ഒരു എസി ടു ടയര്‍ കോച്ച്, ഒരു എസി ത്രി ടയര്‍ കോച്ച്, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ച്, രണ്ട് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്ന ക്രമത്തിലായിരിക്കും ഇനി രാജ്യറാണിയില് കോച്ചുകള്‍ ഉണ്ടായിരിക്കുക.
