
മനാമ: കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ, 9-ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് “ശ്രീ സുദർശനം” എന്ന് നാമകരണം ചെയ്തിട്ടുള്ള കലാസാംസ്കാരിക പരിപാടികൾ അരങ്ങേറുകയാണ്. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാർ വിഷൻ ഇവന്റസിന്റെയും (Star Vision Events) സഹകരണത്തോടെയാകും പരിപാടികൾ നടക്കുക.
തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെയും, കേരളത്തിലെ പ്രശസ്തരായ ഒരുകൂട്ടം തന്ത്രിവര്യന്മാരുടെയും, ബ്രാഹ്മണ ശ്രേഷ്ഠരുടെയും കാർമികത്വത്തിൽ ഡിസംബർ 9 വെള്ളിയാഴ്ച മനാമ ശ്രീകൃഷ്ണ ടെമ്പിൾ ഹാളിൽ വച്ച്, നടത്തുന്ന കൂര്യകാലടി ഗണപതിഹോമവും മറ്റു വിശിഷ്ട പൂജകളും കൂടാതെ വിവിധ ക്ഷേത്രകലകൾ, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറുന്നു. രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ വിവിധ പരിപാടികളോടെ വൈകിട്ട് 10-ക്ക് പര്യവസാനിക്കും.
7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി കമ്മിറ്റിയും നേതൃത്വം നൽകുന്ന ഈ പരിപാടികളിൽ മറ്റ് നിരവധി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു വിശാല കമ്മിറ്റിയുടെ കൂട്ടായ സഹായ സഹകരണത്തോടെ ആകും പരിപാടികൾ അരങ്ങേറുക. കൺവീനർ, ശ്രീ ശശികുമാർ ആയിരിക്കും മുഴുവൻ കാര്യപരിപാടികളുടെ നിയന്ത്രണങ്ങളും, ഏകോപനവും നിർവഹിക്കുക.
അശരണർക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന കൊച്ചു ഗുരുവായൂർ സേവാ സമിതി ബഹറിനിൽ ഇനിയും ഒരുപാട് സേവന കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള പ്രയാണത്തിലാണ്. വരും കാലങ്ങളിൽ സേവനരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് മുന്നേറുന്നത്.
വിശദവിവരങ്ങൾക്കായി 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പങ്കെടുത്ത ഭാരവാഹികൾ: സന്തോഷ് കുമാർ – 39222431, അനിൽ കുമാർ-36441548, പ്രദീഷ് നമ്പൂതിരി-38018500, ശശികുമാർ-36060551, സുധീഷ് കുമാർ – 39552993.
