കൊച്ചി: നഗരസഭാ കൗണ്‍സിലര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിന് സ്വയം നിരീക്ഷണത്തില്‍ പോയി. കൊച്ചി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ 26 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ചില വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനമുണ്ടാകുന്നതെന്നും മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ എന്ന രീതിയില്‍ നിയന്ത്രണം തുടരാനുമാണ് തീരുമാനം.