കൊച്ചി: കൊച്ചി കോർപ്പറേഷന് 14 കോടി 92 ലക്ഷം രൂപ പിഴയിട്ട് മലിനീകരണ നിയന്ത്രണ ബോർഡ്. 15 ദിവസത്തിനകം തുക കെട്ടിവയിക്കണം എന്നാണ് നിർദേശം. മലിനീകരണ സംസ്കരണ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.
പരിസ്ഥിതിക്ക് നാശം വരുത്തുന്നവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന 2016ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരമാണ് കൊച്ചി കോർപ്പറേഷനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ നിയമിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ പരിശോധന റിപ്പോർട്ട് പ്രകാരമാണ് നടപടി.