കൊച്ചി: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി കൊച്ചി സിറ്റി പോലീസ്. രണ്ട് രാത്രികളായി കൊച്ചി നഗരം കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഗുണ്ടകള്‍, സ്ഥിരം കുറ്റവാളികള്‍, മയക്കുമരുന്ന് ഇടപാടുകാര്‍, പിടികിട്ടാപ്പുള്ളികള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരെയാണ് പോലീസ് പിടികൂടിയത്. 50-ലേറെ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നഗരത്തില്‍ കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഇടപാടുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സ്പെഷ്യല്‍ ഡ്രൈവ് നടത്താന്‍ കൊച്ചി പോലീസ് തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗുണ്ടകള്‍ കൊച്ചിയിലെത്തുകയും പല കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് തടയാനാണ് ശക്തമായ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിവരെ പോലീസിന്റെ റെയ്ഡ് നീണ്ടു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു