മനാമ: ആയിരത്തില്‍ അധികം ആളുകള്‍ക്ക് ഇഫ്താര്‍ ഒരുക്കി മനാമ സൂക്ക് കെഎംസിസിയും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മികച്ച സംഘാടനം കൊണ്ടും ജനപങ്കളിത്തം കൊണ്ടും വേറിട്ട കാഴ്ച്ചയായി . പഴയ ടൂറിസ്റ്റ് ഹോട്ടല്‍ പരിസരത്ത് പ്രത്യേകം സഞ്ചമാക്കിയ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സൂക്കിലെ വിവിധ മേഖലകളിലെ കച്ചവടക്കാരും തൊഴിലാളികളും പങ്കെടുത്തു . കെഎംസിസി ബഹ്റെെന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് സംസ്ഥാന ഭാരവാഹികളായ കെപി മുസ്തഫ , ഷംസുദ്ദീന് വെള്ളികുളങ്ങര, എപി ഫെെസല്‍ , ഒക്കെ കാസിം , റഫീഖ് തോട്ടക്കര , കെഎംസിസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിവിധ ജില്ലാ ഏരിയ മണ്ഡലം , സൂക്ക് കെഎംസിസി രക്ഷാധികാരികള്‍ , കെഎംസിസി സെന്‍ട്രല്‍ മാര്‍ക്കറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
സൂക്ക് കമ്മിറ്റി ഭാരവാഹികളുടേയും വര്‍ക്കിംങ് കമ്മിറ്റി അംഗങ്ങളുടേയും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം പരിപാടിയെ മികവുറ്റതാക്കി . സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മികച്ച പിന്തുണ നല്കിയ സൂക്ക് കെഎംസിസി വെെസ് പ്രസിഡന്റ് നിസാര്‍ ഉസ്മാന്റ സഹായങ്ങള്‍ ഇഫ്താര്‍ സങ്കമത്തിന്റെ വിജയത്തിന്ന് മാറ്റ് കൂട്ടി . ഇഫ്താര്‍ സംഗമത്തിന് വലിയ സഹായം നല്കിയ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിനും സ്ക്കെെ മൊബെെല്സിന്റേയും സഹകരണം വിലമതിക്കാന്‍ ആവാത്തതാണ് . പരിപടിയുടെ വിജയത്തിന് സാമ്പത്തികമായും ശാരീരികമായും സഹായിച്ചവര്‍ സഹകരിച്ചവര്‍ , ക്ഷണം സ്വീകരിച്ച് ഇഫ്താറിന്ന് പങ്കെടുത്തവര്‍ എല്ലാവാര്‍ക്കും മനാമ സൂക്ക് കെഎംസിസി നന്ദി രേഖപ്പെടുത്തുന്നു .
മനാമ സൂക്ക് കെഎംസിസി പ്രസിഡന്റ് ഇല്യാസ് വളപട്ടണം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന് , ട്രഷറര്‍ ലത്തീഫ് നാദാപുരം , ഓര്‍ഗനെെസിംങ് സെക്രട്ടറി എം എ ഷമീര്‍ , വെെസ് പ്രസിഡന്റുമാരായ നിസാര്‍ ഉസ്മാന് , ഷംസു പാനൂര്‍ , വിഎം അബ്ദുല്‍ ഖാദര്‍ അസീസ് ചാലിക്കര , മുഹമ്മദ് ട്രെെസ് ബി , സെക്രട്ടറിമാരായ റാഷിദ് ബാലുശ്ശേരി , ജബ്ബാര്‍ പഴയങ്ങാടി , താജുദ്ദീന് ബാലുശ്ശേരി , മൊയ്തു കല്ലിയോട് , സലീം കാഞ്ഞങ്ങാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
