
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അടയാളം22’ ഏകദിന പഠനക്യാമ്പ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണര്‍വും ഉള്‍ക്കരുത്തും പകരുന്നതായി. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ/ഏരിയ, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത ക്യാംപില്‍ ഗ്രന്ഥകാരനും പ്രഭാഷകനുമായ ഷരീഫ് സാഗറായിരുന്ന മുഖ്യാതിഥി. രാവിലെ എട്ടിന് രജിസ്്രേടഷനോട് കൂടി തുടക്കം കുറിച്ച അടയാളം ക്യാമ്പില്‍ 168 പ്രതിനിധികളാണ് പങ്കെടുത്തത്.
സുഹൈല്‍ മേലടിയുടെ ഖിറാഅത്തോടെ ആരംഭിച്ച ഉദ്ഘാടന സെഷനിൽ കെഎംസിസി ട്രഷറര്‍ റസാഖ് മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ മുഖ്യാതിഥി ഷരീഫ് സഗറിനുള്ള ഉപഹാരം എസ്വി ജലീല്‍ കൈമാറി. ശംസുദ്ധീൻ മൗലവി കെ കെ ഉൽബോധന പ്രഭാഷണം നടത്തി.

ഏതൊരു സംഘടനക്കും അതിന്റെ ആശയം പ്രധാനപ്പെട്ടതാണെന്നും അപ്പോഴാണ് സംഘടന അതിന്റെ പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ കുടിയേറുന്നതെന്നും ഷരീഫ് സഗര് പറഞ്ഞു. ആശയം മനസിലാക്കാതെ പാര്‍ട്ടിയില്‍ നില്‍ക്കുന്നവരാണ് നിസാര കാര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതെന്നും ‘മുസ്ലിം ലീഗ് ദര്‍ശനവും ദൗത്യവും’ എന്ന വിഷയത്തില്‍ സംസാരിച്ച ഷരീഫ് സാഗര്‍ പറഞ്ഞു. ആക്ടിങ് സെക്രട്ടറി ഒകെ കാസിം സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.
‘ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രവും വാര്‍ത്തമാനവും” എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി കെപി മുസ്തഫ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയരക്ടര്‍ കെകെസി മുനീര്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കി. ശംസുദ്ദീന്‍ വെള്ളികുളങ്ങര സ്വാഗതവും ഷരീഫ് വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സെഷനില്‍ സംഘടനാ രംഗത്ത് മുന്നേറാനുള്ള ഗ്രൂപ്പ് ചര്‍ച്ചയാണ് അരങ്ങേറിയത്. വരും കാലങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ആവശ്യായ നിര്‍ദേശങ്ങള്‍ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ക്യാംപ് അംഗങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടി. പി വി മൻസൂർ , സഹൽ തൊടുപുഴ , സുഹൈൽ മേലടി , മാസിൽ പട്ടാമ്പി എന്നിവർ ഗ്രൂപ്പ് ചർച്ചകൾ ക്രോഡീകരിച്ചു.

ക്യാംപില്‍ നാലാം സെഷനായി നടന്ന ആരോഗ്യ സെമിനാറും പ്രവാസി ക്ഷേമവും ഏറെ ശ്രേദ്ധേയമായി. ബി ഡി എഫ് ഹോസ്പിറ്റലിലെ ഡോ: ഇസ്മയിൽ കേളോതും കിണ്ടിയിൽ ആരോഗ്യ ക്ലാസിന് നേതൃത്വം കൊടുത്തു. പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങളും സംശയനിവാരണവുമായി നടന്ന സെഷനില്‍ ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് ഡോക്ടറുമായി സംവദിക്കാനുള്ള അവസരവുമുണ്ടായിരുന്നു. ക്യാംപിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രവാസി ക്ഷേമനിധിയും പെൻഷനും ഉറപ്പുവരുത്താനും തീരുമാനിച്ചു.
കെ എം സി സി വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ച സെഷനിൽ എ പി ഫൈസൽ സ്വാഗതവു നിസാർ ഉസ്മാൻ നന്ദിയും പറഞ്ഞു.
വി എച്ച് അബ്ദുല്ല ഡോക്ടർക്ക് ഉപഹാരം കൈമാറി.

ക്യാംപിൻറെ അവസാന സെഷനായ “unbreak the power of leadership” മികച്ചൊരനുഭവാമായി. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നേത്ര പദവികൾ വഹിക്കുന്നവർക്ക് കൂടുതൽ കരുത്തും പ്രചോദനം നൽകുന്നതായിരുന്നു സെഷൻ. വിവിധ ഗെയിമുകളും കലാപരി പാടികളും ക്യാമ്പിന്റെ മാറ്റു കൂട്ടി.
കെ എം സി സി വൈസ് പ്രസിഡന്റ് കെ യു ലത്തീഫ് അധ്യക്ഷനായിരുന്നു. സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാഗതവും വൈസ് പ്രസിഡന്റ് ടിപ് ടോപ് ഉസ്മാൻ നന്ദിയും പറഞ്ഞു.
