മനാമ: ബഹ്റൈനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരണപ്പെട്ട സാമൂഹിക പ്രവര്‍ത്തകനും സബര്‍മതി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് കെ.എം.സി.സി ബഹ്റൈനിന്റെ സമാശ്വാസം. കെ.എം.സി.സി പ്രഖ്യാപിച്ച ആശ്വാസ സഹായധനം ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
തുക ബാങ്ക് മുഖേന കൈമാറിയതിന്റെ രേഖ കെ.എം.സി.സി ബഹ്റൈന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സബര്‍മതി കള്‍ച്ചറല്‍ ഫോറം ഭാരവാഹികളായ അജി പി. ജോയ്, സഖറിയ എന്നിവരെ ഏല്‍പ്പിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ബഹ്റൈനിലെ കാരുണ്യ രംഗത്ത് സജീവമായിരുന്ന സാം സാമുവല്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
സ്വന്തം ജീവന് പോലും വകവയ്ക്കാതെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാം സാമുവലിനെ പോലെയുള്ളവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യസമൂഹത്തിന്റെ തന്നെ കടമയാണെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊവിഡ് കാലത്ത് പലരും സ്വാര്‍ത്ഥ താല്പര്യങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ സാം സാമുവല്‍ ലോകത്തോളം വളരുകയായിരുന്നു. തന്റെ പരിമിതികള്‍ വകവയ്ക്കാതെ ഏവര്‍ക്കും സഹായങ്ങളുമായി നിലകൊണ്ട അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളുമായി എല്ലാ കാലത്തും കൂടെയുണ്ടാകുമെന്നും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ചടങ്ങില്‍ കെ.എം.സി.സി നേതാക്കന്മാരായ കുട്ടൂസ മുണ്ടേരി, ശാഫി പാറക്കട്ട, ഒ.കെ ഖാസിം എന്നവര്‍ സംബന്ധിച്ചു.