മനാമ: കെ.എം.സി.സി ബഹ്റൈൻ പ്രവർത്തകനും അൽ അമാന സുരക്ഷാ സ്കീം അംഗവുമായ വയനാട് സ്വദേശി കിളിയൻപറമ്പിൽ അബൂബക്കർ (41) നാട്ടിൽ നിര്യാതനായി. 18 വർഷത്തോളം ബഹ്റൈനിൽ പ്ലംബിങ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഒരുമാസം മുൻപാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഭാര്യ: സീനത്ത്. 11 ഉം രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. കെ.എം.സി.സി ബുദയ്യ ഏരിയ മുൻ പ്രസിഡന്റ് കെ.പി മുഹമ്മദിന്റെ സഹോദരനാണ്.
കെ.എം.സി.സി ബഹ്റൈനിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബൂബക്കറിന്റെ ആകസ്മിക വിയോഗത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകളും മയ്യിത്ത് നിസ്കാരവും നിർവഹിക്കണമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ലാ കമ്മിറ്റി, ബുദയ്യ ഏരിയ കമ്മിറ്റി എന്നിവയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Trending
- ‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്
- (ജിബിഎസ്) പടരുന്നു; നാലു സംസ്ഥാനങ്ങളില്‍, മരണം അഞ്ചായി
- കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച
- എസ് എൻ സി എസ് ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
- കേന്ദ്ര ബജറ്റ് നിരാശാജനകം, പ്രവാസികൾക്ക് ആയി ഒന്നുമില്ല, ഐ വൈ സി സി ബഹ്റൈൻ
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു