മനാമ: കെഎംസിസി ബഹ്റൈൻ സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിച്ച മഹർജാൻ അൽ റബീഹ് (സ്പ്രിങ് ഫെസ്റ്റ് -2022 ) ശ്രദ്ധേയമായത് പ്രസ്തുത ചടങ്ങിൽ നടന്ന സാംസ്കാരിക സംഗമത്തിൽ , “അനാഥകളുടെ പിതാവ് ” എന്നറിയപ്പെടുന്ന ഖലീൽ അൽ ദൈലാമി ( ബാബ ഖലീൽ ) മുഖ്യാഥിതി ആയിരുന്നു!
ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും , സർവ്വശക്തൻ നൽകുന്ന വിഭങ്ങൾ അത് എത്ര ചെറുതാണെങ്കിലും മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.
ചടങ്ങ് ബഹ്റൈൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആംശസങ്ങൾ അർപ്പിച്ചു. കോവിഡ് കാലത്ത് മെഡിക്കൽ സേവനങ്ങളിൽ കെഎംസിസിയുടെ മെഡികെയർ പദ്ധതിയുമായി സഹകരിച്ച യുണൈറ്റഡ് ഫർമസ്യൂട്ടിക്കൽസിനെ പരിപാടിയിൽ ആദരിച്ചു , ജിസിസി കൺട്രി മാനേജർ ഇബ്രാഹിം ബാദുഷ മൊമെന്റോ ഏറ്റുവാങ്ങി. കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ,വരുന്ന 2 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള സാമൂഹിക ജീവകാരുണ്യ പദ്ധതിയായ “ഇ. അഹമ്മദ് സ്നേഹതീരം” പ്രഥമ അവാർഡുകൾ സാമൂഹിക ജീവ കാരുണ്യപ്രവർത്തകൻ ഹാരിസ് പഴയങ്ങാടി,മൊയ്ദീൻ പേരാമ്പ്ര , ബഷീർ തിരുനെല്ലൂർ എന്നിവർ അർഹരായി!
കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രെട്ടറി ഓ കെ കാസ്സിം , കെഎംസിസി ട്രെഷറർ റസാഖ് മൂഴിക്കൽ , വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം , ത്തകൻ സാമൂഹൃ പ്രവർത്തകൻ സയ്ദ് ഹനീഫ , കുട്ടൂസ മുണ്ടേരി , എയർ ഹോം ട്രാവെൽസ് എം. ഡി നിതിൻ എന്നിവർ പങ്കെടുത്തു. ബഷീർ ആഹ്മെദ് ബുർഹാനി മുള്ളൂർക്കര , യൂനുസ് കരുവാരക്കുണ്ട് എന്നിവർ അവതരിപ്പിച്ച ചരിത്ര കഥാ പ്രസംഗവും അരങ്ങേറി , കെഎംഎംസി സൗത്ത് സോൺ പ്രസിഡന്റ് റഷീദ് ആറ്റൂർ അദ്ധ്യക്ഷനായിരുന്ന ചടങ്ങ് സഹിൽ തൊടുപുഴ സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ അൻസിഫ് കൊടുങ്ങല്ലൂർ , ബഷീർ തിരുനെല്ലൂർ , രമീഷ് മരക്കാർ , സുലൈമാൻ ആറ്റൂർ, ഖലീൽ വെട്ടിക്കാട്ടിരി , ഉമ്മർ അബ്ദുള്ള , ഇബ്രാഹിം എരുമേലി , ഫിറോസ് പന്തളം ,ഷാനവാസ് കായംകുളം , ഷഫീക് അവിയൂർ , ഹനീഫ ആറ്റൂർ , റഷീദ് വടക്കാഞ്ചേരി , ഷെരീഫ് ആറ്റൂർ എന്നിവർ നേതൃത്വം നൽകി.