മനാമ: 75 ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെഎംസിസി ബഹ്റൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്. പ്രബന്ധ രചന മത്സര വിജയികളെ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലവും ചിത്രരചന മത്സര വിജയികളെ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പിവി മുസ്തഫയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ എംബസിയുടെ ഇന്ത്യ@75 സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്ക് ചേര്‍ന്നായിരുന്നു കെഎംസിസി ബഹ്റൈനിന്റെ കീഴില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ശറഫുദ്ധീന്‍ കടവന്‍ ഒന്നാം സ്ഥാനവും ബിജി തോമസ്, ഖൈറുന്നീസ റസാഖ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ശ്രീഭവാനി വിവേക് ഒന്നാം സ്ഥാനവും പാര്‍ത്ഥി ജെയ്ന്‍ രണ്ടാം സ്ഥാനവും അമീന റെന കരുവന്തൊടികയില് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് നാസിഹ് നൂറുദ്ധീന്‍ ഒന്നാം സ്ഥാനവും ഷാന ഫാത്തിമ, നൈമ നിഷാദ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിച്ച മത്സരങ്ങളില്‍ നിരവധി പേര് പങ്കാളികളതായും വിജയികളെ അഅഭിനന്ദിക്കുന്നതായും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
