മനാമ: ഹൃസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ ആലത്തൂർ എം പി രമ്യ ഹരിദാസിനെ കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം സ്നേഹാദരം നൽകി. പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരവും ജില്ലാ കെഎംസിസി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
