
മനാമ: ത്രൈമാസ ക്യാമ്പയിൻ ഉൽഘാടന പരിപാടിയും സി എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളനവും ഈസ്റ്റ് റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കെഎംസിസി ബഹ്റൈൻ പ്രസിഡണ്ട് ഹബീബ് റഹ്മാൻ യോഗത്തിൽ ആശംസകൾ നേർന്നു.
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി ത്രൈമാസ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സീനിയർ നേതാവ് കുട്ടുസ മുണ്ടേരി മീലാദ് സന്ദേശം കൈമാറി.
കീഴെടത്തു ഇബ്രാഹിം ഹാജി, ഫൈസൽ പൂക്കോയ തങ്ങൾ താനൂർ, സ്വാഗത സംഘം ചെയർമാൻ എൻ അബ്ദുൽ അസീസ് സാഹിബ്, തുടങ്ങിയവർ ആശംസകൾ നേർന്നു.

പുതുതായി രൂപീകരിച്ച വനിതാ വിംഗ് ഭാരവാഹികളെ പ്രസിഡണ്ട് ഹബീബ് റഹ്മാൻ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ഡോക്ടർ നസീഹ ഇസ്മായിൽ, ജനറൽ സെക്രട്ടറി
ജസ്ന സുഹൈൽ, ട്രഷറർ സഹല മുസ്തഫ, ഓർഗനസിംഗ് സെക്രട്ടറി നസീറ മുഹമ്മദ്, വൈസ് പ്രസിഡണ്ട് മാരായി സാഹിദ റഹ്മാൻ, റിഷാന ഷക്കീർ, ജോ : സെക്രട്ടറിമാരായി ശബാന ബഷീർ, ഹസ്ന സജീർ എന്നിവരെ തെരഞ്ഞെടുത്തു.

സംസ്ഥാന ആക്ടിങ് സെക്രട്ടറി കാസിം ഒകെ, മുസ്തഫ ഹൂറ, ഷാഫി പാറക്കട്ടെ, റഫീഖ് തോട്ടക്കര,എം എ റഹ്മാൻ അസ്ലം വടകര ഷാജഹാൻ കൊടുവള്ളി, സഹൽ തൊടുപുഴ റഷീദ് ആറ്റൂർ, ഹുസൈൻ ഇ എം, മുജീബ് കെകെസി മുനീർ , റഹ്മാൻ വെസ്റ്റ് റിഫ മൊയ്തീൻ പേരാമ്പ്ര, ഹുസൈൻ വയനാട്, റിയാസ് ഒമാനൂർ ഉമ്മർ,ഷാഫി വേളം തുടങ്ങിയ വിവിധ ഏരിയ ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ പ്രവർത്താക്കന്മാർ ചടങ്ങിൽ സംബന്ധിച്ചു.
മുഹമ്മദ് അസ്ലമിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ റഫീഖ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഈസ്റ്റ് റിഫ എക്സിക്യൂട്ടീവ് അടക്കമുള്ള സ്വാഗത സംഘ കമ്മിറ്റി നേതൃത്വം നൽകി. ജനറൽ കൺവീനർ ടി ടി അഷ്റഫ് സ്വാഗതവും ഷമീർ എം വി നന്ദിയും രേഖപ്പെടുത്തി.
