മനാമ: കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് അൻവർ കുമ്പിടിയുടെ മാതാവ് പറക്കാട്ടിൽ ഖദീജ (65 ) യുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
അവരുടെ വേർപ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അവർക്ക് വേണ്ടി പ്രാത്ഥനകൾ നടത്തുവാനും മയ്യത്ത് നമസ്ക്കരിക്കുവാനും ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ കെ പി മാരായമംഗലം ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി എന്നിവർ അനുശോചന കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ഏതാനും നാളുകളായി ചികിത്സയിലായിരുന്ന കദീജ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരണപ്പെട്ടത്.
ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ: ബഷീർ, അൻവർ സാദത്ത് ( ബഹ്റൈൻ ), ജസീന. മരുമക്കൾ: മുഹമ്മദ് ഷാനു ( ബഹ്റൈൻ ), ഫാജിഷ, ഹസീന.
