മനാമ : തിരുവനന്തപുരം ജില്ല നിവാസി രാജൻ ദിലീപ് കുമാറിന് പ്രഷർ കൂടി ഗുരുതരാവസ്ഥയിൽ സൽമാനിയ മെഡിക്കൽ കോളേജിൽ സെപ്റ്റംബർ 27- ന് അഡ്മിറ്റ് ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോവിഡ് +ve ആയി കോവിഡ് വാർഡിലേക്ക് മാറ്റിയും തുർച്ചയായ 9 ദിവസത്തിൻ്റെ ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി നടത്തി അദ്ദേഹത്തിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയോടെ റൂംമേറ്റ് കൂടിയായ ജിബിൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതിന് ശേഷം റൂമിൽ എത്തിച്ചു.
പ്രഷർ കൂടിയിട്ട് ഉണ്ടായ ബ്ലോക്കിൽ അദ്ദേഹത്തിൻറെ സംസാരശേഷി പൂർണ്ണമായും വലതു കൈയ്യുടെ ചലനശേഷിയും ഭാഗികമായും നഷ്ടപ്പെട്ടു.
ജിബിൻ കെഎംസിസി ബഹ്റൈന്റെ സഹായം അഭ്യര്ഥിച്ച് ഓഫിസിൽ വരികയും അവിടെ നിന്ന് കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് റഷീദ് ആറ്റൂരിന് വിളിക്കുകയും റഷീദും ,നവാസ് കുണ്ടറ, സഹൽ തൊടുപ്പുഴ, അഷ്റഫ് മഞ്ചേശ്വരം ,ഗഫൂർ കൈപ്പമംഗലവും റൂമിലെത്തി അദ്ദേഹത്തിൻറെ സുഖവിവരങ്ങൾ അറിയുകയും തുടർന്ന് ഒരു കുടുംബത്തിലെ അംഗത്തിനെ പോലെ പരിപാലിച്ചും ശുശ്രൂഷിച്ചും മെഡിസിനും, ഫുഡ് നൽകിയും
ഏറ്റെടുത്തുകൊണ്ട് ഇവർ കൂടെനിന്നു.
ഇദ്ദേഹത്തെ 13 ദിവസക്കാലം ഒരു ജേഷ്ട സഹോദരനെപ്പോലെ കരുതി, ആഹാരം മറ്റ് സൗകര്യങ്ങളും നൽകിയ ബാബഹാജി കാസർക്കോട് കൂടെ നിന്നു.
തുടർ ചികിത്സയ്ക്ക് ആവശ്യമായിട്ടുള്ള മെഡിക്കൽ റിപ്പോർട്ട് സൽമാനിയയിൽ നിന്നും വാങ്ങിച്ച് ഗൾഫ് എയറിൽ എത്തിച്ചു കൊടുക്കുന്നതിന് കെഎംസിസി യുടെ നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തകൻ മൊയ്തു പേരാമ്പ്രയും, ഹനീഫ ആറ്റൂരും
കൂടെ ചേർന്നപ്പോൾ
ആ ദൗത്യം വളരെ വേഗത്തിൽ പൂർത്തീകരിക്കുകയും ഇക്കഴിഞ്ഞ ദിവസം സൗദിയിൽ നിന്നും ഉംറ കഴിഞ്ഞ് ബഹ്റൈനിൽ എത്തിച്ചേർന്ന് സുഖമില്ലാതാവുകയും ചികിത്സയിലി രിക്കെ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മകനും കുടുംബവും നാട്ടിലേക്ക് മയ്യിത്തിനോടപ്പം അനുഗമിക്കുന്നതോടപ്പം നമ്മുടെ patient -നെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് വാഗ്ദാനവും നൽകി.
സ്പോൺസറുടെ കരുതലും സ്നേഹവും ചേർത്തുവച്ചുകൊണ്ട് അദ്ദേഹം നൽകിയ ടിക്കറ്റ് കൂടിച്ചേർന്നപ്പോൾ ഈ ദൗത്യം വളരെ ഭംഗിയായി പൂർത്തീകരിച്ച് അദ്ദേഹത്തിന്
തുടർ ചികിത്സിക്കായി നാടണയാൻ കഴിഞ്ഞു.
