മനാമ: ബഹ്റൈന്‍ കെഎംസിസിയുടെ ഇടപെടലില്‍ വിദ്യാര്‍ത്ഥിക്ക് തിരികെ ലഭിച്ചത് നഷ്ടമാകുമെന്ന് കരുതിയ ‘ഒരുവര്‍ഷം’. കോഴിക്കോട് ജില്ലയിലെ ബിരുദ വിദ്യാര്‍ഥിക്കാണ് ബഹ്റൈന്‍ കെഎംസിസിയുടെ ഇടപെടല്‍ തുണയായത്. കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ കാരണം അടക്കാൻ പറ്റാതിരുന്ന ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം സ്കൂളിൽ വിദ്യാര്‍ത്ഥിക്ക് ടിസി ലഭിച്ചിരുന്നില്ല. ഉടനെ TC എത്തിക്കാമെന്ന ധാരണയിൽ കുട്ടിക്ക് നാട്ടിൽ ഒരു കോളേജിൽ അഡ്മിഷൻ എടുത്തു വിദ്യാഭ്യാസം തുടരുകയും ചെയ്തു.
നിർഭാഗ്യവശാൽ പിതാവിന് ആദ്യ വർഷത്തെ പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് വാങ്ങേണ്ട അവസാന ദിനമായ April 25 നോട് അടുത്തെങ്കിലും TC എത്തിക്കാമെന്ന വാഗ്ദാനം നിറവേറ്റാൻ പറ്റാത്തതിരിക്കുകയും ഈ ആശങ്ക പിതാവ് April 23ന് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ അഷ്റഫ് നരിക്കോടൻ സാഹിബുമായി പങ്കു വെച്ചു അദ്ദേഹം ഉടനെ കെഎംസിസി സംസ്ഥാന സെക്രട്ടറി AP ഫൈസൽ സാഹിബ് മുഖേന KMCC സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട സാഹിബിനെ അറിയിക്കുകയും, ഷാഫി സാഹിബ് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഫീസ് അടക്കാനുള്ള സാവകാശം നൽകി അന്ന് തന്നെ TC വാങ്ങി കൊടുക്കുകയും ചെയ്തു.
ടിസി ലഭ്യമാകാത്തതിനെ തുടര്‍ന്ന് പഠനത്തില്‍ നഷ്ടപ്പെടുമെന്ന് കരുതിയ ഒരു വര്‍ഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥിയും കുടുംബവും.
