കണ്ണൂർ: അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റി ക്ക് വിധേയനാക്കി ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങി യെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.


