കോഴിക്കോട്: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എംഎൽഎ യെ മത്സരിപ്പിക്കാനൊരുങ്ങുന്നു. യുഡിഎഫ് ഭരണത്തിലേറിയാൽ കെഎം ഷാജിയെ മന്ത്രിയാക്കാനും അതുവഴി ജില്ലക്ക് മന്ത്രിയെ നൽകാനുമാണ് നീക്കം.
സിപിഎമ്മിൽനിന്നു പിടിച്ചെടുത്ത് 2 തവണ വിജയിച്ച അഴീക്കോട് സീറ്റിൽ ഇത്തവണ കെ.എം. ഷാജി എംഎൽഎ മത്സരിക്കില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഷാജിക്ക് സുരക്ഷിത മണ്ഡലം നൽകി മന്ത്രി പദം നല്കാൻ വേണ്ടിയാണ് മണ്ഡലം മാറി മത്സരിപ്പിക്കുന്നത്. ഓരോ ജില്ലക്കും മന്ത്രി പദം നൽകണമെന്ന നിലപാടും മുസ്ലിം ലീഗിനുണ്ട്. ഷാജിയുടെ താൽപര്യം ലീഗ് നേതൃത്വം ആരാഞ്ഞിട്ടുണ്ട്.