മനാമ: കെഎംസിസി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഉണർവ് 2022 -23 പ്രവർത്തന സംഗമം നാളെ (23/12/2022 )രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ വടകരയുടെ ജനകീയ എംഎൽഎ കെ കെ രമ മുഖ്യാഥിതി ആയിരിക്കുമെന്ന് കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
ദീർഘ കാലം കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് പദവി അലങ്കരിച്ച കെഎംസിസി യേ ഇന്നിന്റെ ആവേശത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടു വരാൻ പ്രധാന പങ്കു വഹിച്ച എസ് വി ജലീലിനെ പുത്തൂർ അസീസ് സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചു.
കടത്തനാടിന്റെ ന്യൂനപക്ഷ രാഷ്ട്രീയ ഭൂമികയിൽ മറക്കാനാവാത്ത പ്രവർത്തനങ്ങളുമായി നിറഞ്ഞു നിന്ന വടകരക്കാരുടെ പ്രിയങ്കരനായ നേതാവായിരുന്നു പുത്തൂർ അസീസ്.