തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സമീപത്തുള്ള ചായക്കടയിൽ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. നാലോളം കടകളിലേക്ക് തീപടർന്നു. സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്.