മനാമ: റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സ്പോൺസർ ചെയ്യുന്ന 11,000 അനാഥർക്കും വിധവകൾക്കുമുള്ള പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിർദ്ദേശം നൽകി. അനാഥരും വിധവകളും നേരിടുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് രാജാവിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക. എല്ലാ സാഹചര്യങ്ങളിലും എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ രാജാവ് എല്ലായ്പ്പോഴും മുൻപന്തിയിലാണെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് പറഞ്ഞു. അനാഥർക്കും വിധവകൾക്കും മാന്യവും സുരക്ഷിതവും സുസ്ഥിരവുമായ ജീവിതം ഉറപ്പാക്കുന്നു.
ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരം ജൂലൈയിൽ 11,000 അനാഥരുടെയും വിധവകളുടെയും ബാങ്ക് അക്കൗണ്ടുകളിൽ അലവൻസുകൾ ക്രെഡിറ്റ് ചെയ്ത് 20 ശതമാനം വർദ്ധനവ് വരുത്തിക്കൊണ്ട് രാജകീയ ഉത്തരവ് നടപ്പാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.