
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അഭിനന്ദിച്ചു. 120 വര്‍ഷത്തിനു മുമ്പ് പരസ്പര ബഹുമാനത്തിന്റെയും പൊതു താല്പര്യങ്ങളുടെയും ശക്തമായ അടിത്തറയില്‍ സ്ഥാപിതമാവുകയും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ രാജാവ് പ്രശംസിച്ചു. സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കും പരസ്പര നേട്ടങ്ങള്‍ വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ ജനതയ്ക്ക് തുടര്‍ന്നും അഭിവൃദ്ധിയുണ്ടാകട്ടെയെന്ന് രാജാവ് ആശംസിച്ചു.
