
മനാമ: ബഹ്റൈനു നേരെയുണ്ടായ ഇറാനില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദര്‍ശിച്ചു.
കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബഹ്റൈന്‍ പ്രതിരോധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ, റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
പരിക്കേറ്റവരുമായി രാജാവ് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും സമഗ്രമായ പരിചരണവും ചികിത്സയും നല്കുന്നതില് മെഡിക്കല്‍ സംഘങ്ങളുടെ സമര്‍പ്പിത ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.


