
മനാമ: ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ബഹ്റൈന്‍ വ്യോമസേനയുടെ (ആര്.ബി.എ.എഫ്) ആസ്ഥാനം സന്ദര്‍ശിച്ച് പ്രവര്‍ത്തന സന്നദ്ധതയും ശേഷിയും അവലോകനം ചെയ്തു.
രാജാവിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, റോയല്‍ ഗാര്‍ഡിന്റെ പ്രത്യേക ഓപ്പറേഷന്‍സ് കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ആര്.ബി.എ.എഫ്. കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബഹ്റൈന്‍ പ്രതിരോധ സേനയുടെ യുദ്ധവിമാനങ്ങള്‍ രാജാവ് പരിശോധിച്ചു. ആര്.ബി.എ.എഫ്. സൈനികരുടെ സമര്‍പ്പിതവും വിലപ്പെട്ടതുമായ പരിശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. ബഹ്റൈന്‍ പ്രതിരോധ സേനയിലെ സൈനികര്‍ അവരുടെ വിവിധ തസ്തികകളില്‍ പ്രകടിപ്പിച്ച പ്രൊഫഷണലിസം, അച്ചടക്കം, ശക്തമായ ഉത്തരവാദിത്തബോധം എന്നിവയെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, വികസനം എന്നിവ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ പ്രതിരോധ സേന പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


