
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചുപോയ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിട നല്കി.
രാജാവിന്റെ പുത്രന്മാരും ഉന്നതോദ്യോഗസ്ഥരും യാത്രയയപ്പിന് എത്തിയിരുന്നു. യു.എ.ഇ. പ്രസിഡന്റിനും അദ്ദേഹത്തെ അനുഗമിച്ച പ്രതിനിധി സംഘത്തിനും ആദരസൂചകമായി രാജാവ് സാഖിര്‍ കൊട്ടാരത്തില്‍ ഉച്ചഭക്ഷണ വിരുന്ന് നല്‍കിയിരുന്നു. വിരുന്നില്‍ രാജാവിന്റെ പുത്രന്മാരും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെ പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അവര്പറഞ്ഞു.
