സിയോള്‍: കൊറിയയിലെ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ദൃശ്യങ്ങൾ പുറത്തുവന്നു. ആരോഗ്യപരമായി അത്യന്തം അവശനിലയിലാണ് കിം ജോംഗ് ഉന്‍ എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതി നിടെയാണ് പുതിയ ചിത്രം വടക്കന്‍ കൊറിയയുടെ ഔദ്യോഗിക ടെലിവിഷനായ കെ.ആര്.ടി സംപ്രേക്ഷണം ചെയ്തത്. കിഴക്കന്‍ ചൈന കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വടക്കന്‍ കൊറിയയുടെ പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. തീരപ്രദേശത്ത് 1000 വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്ക്. ഭരണരംഗത്ത് പ്രമുഖരടങ്ങുന്ന സംഘത്തോടൊപ്പമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ കിം നേരിട്ടിറങ്ങിയത്.
Trending
- കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി
- മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗണേഷ് കുമാര്‍
- കോഴിക്കോട്ട് പുലര്‍ച്ചെ എ.ടി.എം. കവര്‍ച്ചാശ്രമം; യുവാവ് പിടിയില്‍
- വയനാട്ടില്‍ മദ്യശാലയ്ക്കു സമീപം കത്തിക്കുത്ത്; യുവാവ് മരിച്ചു
- സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍, നിയമസഭയില്‍ ബഹളം
- പാലാരിവട്ടം യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു
- രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി
- ബഹ്റൈനില്‍ ഇസ്ലാമിക് ഡയലോഗ് സമ്മേളനം 19ന് തുടങ്ങും