
മനാമ: കുട്ടികൾക്കുള്ള വിനോദ കേന്ദ്രമായ കിഡ്സ് കിംഗ്ഡത്തിന്റെ അഞ്ചാമത്തെ ഔട്ട്ലെറ്റ് ഹിദ്ദ് ലുലുവിൽ തുറന്നു. 5 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് കിഡ്സ് കിംഗ്ഡം ഒരുക്കിയിട്ടുള്ളത്. ഫാമിലി റൈഡുകൾ, ആർക്കേഡ് വിആർ ഗെയിമുകൾ, കുട്ടികൾക്കുള്ള റിഡംപ്ഷൻ ഗെയിംസ് തുടങ്ങി നിരവധി വിനോദോപകരണങ്ങൾ ഇവിടെയുണ്ട്.

ജന്മദിനാഘോഷത്തിന് സ്ഥലം വാടകക്കെടുക്കാനും സൗകര്യമുണ്ട്. 500 ഫിൽസ് മുതലാണ് ആർക്കേഡ് ഗെയിമുകൾക്ക് ഫീസ് നിരക്ക്. ബഹ്റൈനിൽ ഇപ്പോൾ അഞ്ച് കിഡ്സ് കിംഗ്ഡം ഔട്ട്ലെറ്റുകളാണ് ഉള്ളത്. മനാമ, മറീന ബീച്ച് (രണ്ട് ഔട്ട്ലെറ്റുകൾ) ജുഫെയർ മാൾ, ലുലു ഹൈപ്പർമാർക്കറ്റ് ഹിദ്ദ് എന്നിവയാണ് അവ.
