കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വൈകാതെ ചേരും. കാറ്റാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ കൂട്ടിയോജിപ്പിച്ച് വ്യക്തത വരുത്താനാണ് പോലീസിന്റെ ഇനിയുള്ള ശ്രമം. പ്രതി പദ്മകുമാറുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെ മൊഴിയെടുക്കും. തമിഴ്നാട്ടിലെ ബന്ധങ്ങളും പരിശോധിക്കും. സംഭവം നടന്നയിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സംഭവത്തില്‍ ആദ്യം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചതിനുപിന്നില്‍ മറ്റുതരത്തിലുള്ള ഇടപെടലുണ്ടായതായും സംശയമുണ്ട്. ഇതിനായാണോ പദ്മകുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.പൂയപ്പള്ളി എസ്.എച്ച്.ഒ.യാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Trending
- ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായിക്ക് ഖത്തർ ജി എം എഫ് സ്നേഹാദരവ് നൽകി
- ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി.
- ഐഎസ്എൽ സംപ്രേഷണത്തിനായി ഏഴ് പേർ രംഗത്ത്; അപ്രതീക്ഷിതമായി ബിഡ് നൽകി ജിയോസ്റ്റാർ, സോണിയും സീ സ്പോർട്സും പിന്മാറി
- ‘കളിക്കാന്‍ പറഞ്ഞാല്‍ ഇറങ്ങും, ഒന്നും ഞങ്ങളുടെ കൈയില്‍ അല്ല’; ലോകകപ്പ് വിവാദത്തില്‍ പാക് ക്യാപ്റ്റന്‍
- അമൃതസ്നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം
- കിംഗ് ഫഹദ് കോസ് വേയില്‍ ക്രോസിംഗ് ഫീസ് വര്‍ധിപ്പിച്ചു
- കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് സിപിഎം
- ബഹ്റൈനില്‍ ഫെബ്രുവരിയിലെ ഇന്ധന വില പ്രഖ്യാപിച്ചു


