കോഴിക്കോട്: കുറ്റ്യാടിയില്‍ പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്ന് ഉച്ചതിരിഞ്ഞ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അടുക്കത്ത് ആശാരിപ്പറമ്പില്‍ വിജീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. ബേക്കറിയില്‍നിന്ന് സാധനം വാങ്ങാന്‍ വഴിയില്‍ വാഹനം നിര്‍ത്തി. കുട്ടി കാറില്‍ ഉറങ്ങുന്നതിനാല്‍ കാര്‍ ഓണ്‍ ചെയ്ത് എ.സി. ഇട്ടിരുന്നു. ദമ്പതികള്‍ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാര്‍ ഓടിച്ചു പോയി. പെണ്‍കുട്ടി കാറില്‍ ഉറങ്ങുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വിജീഷ് പറയുന്നത്.
രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെണ്‍കുട്ടിയെ റോഡില്‍ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പിന്തുടരുകയും നാട്ടുകാര്‍ മറ്റുള്ളവര്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിനു മുമ്പ് നാട്ടുകാര്‍ കാര്‍ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. തുടര്‍ന്ന് പോലീസെത്തി വിജീഷിനെ കസ്റ്റഡിയിലെടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായായി അറിയുന്നു. ദമ്പതികളും പെണ്‍കുട്ടിയും ഏതാനും ആഴ്ച മുമ്പാണ് ഗള്‍ഫില്‍നിന്നെത്തിയത്. മൂത്ത കുട്ടി കുറ്റ്യാടിയിലെ അമ്മവീട്ടില്‍ നിന്നാണ് പഠിക്കുന്നത്.
Trending
- പൂവച്ചല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; കുത്തേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
- കേരളത്തിന്റെ കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം
- ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ച വിധി
- അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
- ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ,
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
- റിജിത്ത് വധം: 9 ബി.ജെ.പി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍