ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജിവെച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത് പോവുകയാണെന്ന് വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. എഐസിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഖുശ്ബുവിനെ പാർട്ടി ചുമതലകളിൽ നിന്നും നീക്കിയതായി അറിയിച്ചു. പേരും പ്രശസ്തിയും പ്രതീക്ഷിച്ചല്ല താൻ പാർട്ടിയിലെത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണത കോൺഗ്രസിൽ ശക്തമാണെന്നും ഖുശ്ബു വ്യക്തമാക്കി. ബി ജെ.പിയിലേക്ക് പോകുമെന്നും സൂചനകൾ ഉണ്ട്.


