ന്യൂഡൽഹി: മലയാളി ഹോക്കി താരം പി ആര് ശ്രീജേഷിന് ഖേല്‍രത്ന. പി ആര് ശ്രീജേഷ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, നീരജ് ചോപ്ര,രവികുമാര്‍, ലോവ്ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, പ്രമോദ് ഭഗത്. മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് പുരസ്കാരം.
സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്ബോള്‍ താരത്തിന് ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്നത്. ഈ മാസം 13നാണ് പുരസ്കാരം സമ്മാനിക്കുക. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്ന.
