മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകനായ കെ.ജി.ബാബുരാജിന് ലഭിച്ച പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ബഹ്റൈനിലെ പ്രവാസികൾക്ക് സന്തോഷം നൽകുന്ന അംഗീകാരം ആണെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അഭിപ്രായപ്പെട്ടു. അസോസിയേഷൻ നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് അദ്ദേഹത്തിന് ബൊക്കെ നൽകിയും പൊന്നാട അണിയിച്ചും സ്വീകരിച്ചു കോവിഡ് പ്രോട്ടോകാൾ പാലിച്ചു സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ സന്തോഷം പ്രകടിപ്പിക്കുവാൻ ആലപ്പുഴ പ്രവാസി അസോസിയേഷൻ കാണിച്ച നടപടിയിൽ അദ്ദേഹം നന്ദിയും സന്തോഷവും അറിയിച്ചു. ആലപ്പുഴ നാടിനോട് ശ്രീ. കെ.ജി. ബള്ബുരാജിനുള്ള ആത്മബന്ധം അഭിമാനം നൽകുന്നതാണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുവാൻ ഈ പുരസ്കാരം പ്രചോദനം നൽകുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹാരിസ് വണ്ടാനം അധ്യക്ഷത വഹിച്ചു. അനിൽ കായംകുളം,ജയലാൽ ചിങ്ങോലി എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.


