തിരുവനന്തപുരം: പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സമൈറ ഹോംസും സ്കൈ വിങ്സ് ഹോഴ്സ് റൈഡിങ് ടെയിനിങ് സെന്ററും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റിനു തിങ്കളാഴ്ച തുടക്കമാകും. പൂജപ്പുര സ്പോര്‍ട്സ് സിറ്റി ഗ്രൗണ്ടില്‍ രാവിലെ എട്ടിന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും വി അബ്ദുറഹ്മാനും ഫുട്ബോള്‍ കിക്ക് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്യും. സമൈറ ഹോംസ് എം ഡി ഷിബു തോമസ് മുഖ്യാതിഥിയാകും. കായിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. തലസ്ഥാനത്തെ മാധ്യമ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് കേസരി സമൈറ കപ്പ് സംഘടിപ്പിക്കുന്നത്.
