തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി യുവതിയെ നിര്‍ബന്ധിച്ച് വൃക്ക വില്‍പ്പിച്ച സംഭവത്തില്‍ വനിത കമ്മിഷന് ഇടപെട്ട് യുവതിയെ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. സംഭവം അറിഞ്ഞ് വനിത കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തട്ടിപ്പിനിരയായ സോഫിയയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ച്ചയ്ക്കകം ഹാജരാക്കാന്‍ തൃക്കാക്കര പൊലീസിന് കമ്മിഷന് നിര്‍ദേശം നല്കി. കൂടെതാമസിക്കുകയായിരുന്ന മുഹമ്മദ് റെനീഷ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. എട്ട് ലക്ഷം രൂപയ്ക്ക് കിഡ്നി വില്‍ക്കുകയും സാമ്പത്തിക ഇടപാട് മുഹമ്മദ് റെനീഷും കിഡ്നി വാങ്ങിയയാളും തമ്മിലായിരുന്നുവെന്നും തുക അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
