തിരുവനന്തപുരം: സ്വന്തം വാഹനങ്ങളിൽ ‘കേരള സ്റ്റേറ്റ് ബോർഡ്’ വയ്ക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ശക്തമാക്കി സര്‍വീസ് സംഘടനകള്‍. ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവർക്ക് ബോർഡ് വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.
മറ്റ് സംഘടനകളും ഈ ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.
അതേസമയം, ബോർഡ് വയ്ക്കാവുന്ന തസ്തികകള്‍ പരിമിതപ്പെടുത്തണമെന്ന ഗതാഗത വകുപ്പിന്റെ ശുപാർശ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
തുണിക്കട മുതൽ മാർക്കറ്റ് വരെ ‘കേരള സ്റ്റേറ്റ് ബോർഡ്’ വച്ച് പോകുന്ന വാഹനങ്ങൾ പാഞ്ഞതോടെയാണ് എണ്ണം പരിമിതപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.