സംസ്ഥാനത്ത് ഇന്ന് 7,354 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടർന്ന് 22 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6,364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 672 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 3,420 പേർ ഇന്ന് രോഗമുക്തി നേടി. 61,791 പേർ നിലവിൽ ചികിത്സയിലുണ്ട്.
മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂർ 484, കാസർകോട് 453, കണ്ണൂർ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
സെപ്തംബർ മാസത്തിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചത്. ഈ നില തുടരുകയാണെങ്കിൽ വലിയ അപകടത്തിലെത്തുമെന്നും എന്തു വിലകൊടുത്തും രോഗവ്യാപനം തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്താണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇന്ന് ആയിരത്തിലധികം പേർക്കാണ് മലപ്പുറത്ത് കൊറോണ പോസിറ്റീവായത്. തിരുവനന്തപുരത്തും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 935 പേർക്കാണ് തിരുവനന്തപുരത്ത് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,960 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,08,258 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,702 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2906 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.